പരിക്ക് കാരണം ശിഖര്‍ ധവാന് ലോകകപ്പ് നഷ്ടമാവുന്നതിലൂടെ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. തകര്‍പ്പന്‍ ഫോമിലായിരുന്നു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍. എന്നാല്‍ കൈവിരലിനേറ്റ പരിക്ക് താരത്തിന് വിനയായി.
ലണ്ടന്‍: പരിക്ക് കാരണം ശിഖര്‍ ധവാന് ലോകകപ്പ് നഷ്ടമാവുന്നതിലൂടെ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. തകര്‍പ്പന്‍ ഫോമിലായിരുന്നു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍. എന്നാല്‍ കൈവിരലിനേറ്റ പരിക്ക് താരത്തിന് വിനയായി. ഋഷഭ് പന്താണ് പകരം ടീമിലെത്തിയ താരം. ഇന്ത്യന്‍ ക്യാംപിനും ആരാധകര്‍ക്കും നിരാശ നല്‍കുന്ന വാര്‍ത്ത മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിനേയും വിഷമത്തിലാക്കി.
അദ്ദേഹം ഇക്കാര്യം ട്വിറ്ററില്‍ വ്യക്തമാക്കുകയും ചെയ്തു. യുവരാജിന്റെ ട്വീറ്റ് ഇങ്ങനെ... ''ലോകകപ്പില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ധവാന് നഷ്ടപ്പെടുമെന്നുള്ള വാര്‍ത്ത ഏറെ വിഷമമുണ്ടാക്കുന്നു. എനിക്കറിയാം അതിന്റെ വേദന. നിങ്ങളെ അത് എത്രത്തോളം വേദനിപ്പിക്കുന്നുണ്ടെന്നും എനിക്ക് മനസിലാവും. പരിക്ക് പെട്ടന്ന് മാറി തിരിച്ചെത്താന്‍ കഴിയട്ടെ...'' യുവരാജ് പറഞ്ഞു നിര്‍ത്തി. ട്വീറ്റ് വായിക്കാം.
ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്റെ കുത്തിയുയര്‍ന്ന പന്താണ് പരിക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ട് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖര്‍ ധവാന്‍ സെഞ്ചുറിയും നേടി. എന്നാല്‍, ശിഖര്‍ ധവാന്‍ പിന്നീട് ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല.
