അമരാവതി: സുഹൃത്തുക്കൾക്കൊപ്പം ​ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിലടിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ കുർനൂൾ ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. എസ് മൊയീൻ എന്ന കുട്ടിയാണ് മരിച്ചത്. 

മൊയീൻ തന്റെ സുഹൃത്തുക്കളോടൊപ്പം ജാമിയ മസ്ജിദ് മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ നെഞ്ചിൽ ബോൾ വന്നടിക്കുകയായിരുന്നു. ഉടൻ തന്നെ അബോധാവസ്ഥയിലായ കുട്ടിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. സംഭവത്തിൽ കേസെടുത്തതായും തുടരന്വേഷണം നടക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Read Also: 'ചേച്ചി എന്തോത്തിനാ പന്ത് കുത്തിപ്പൊട്ടിച്ചേ..മാന്യമായി പറഞ്ഞാ പോരേ... കട്ട കലിപ്പില്‍ കുട്ടി, വീഡിയോ