പോക്സോ നിയമ പ്രകാരം ഇരമംഗലം സ്വദേഷി, തരിപ്പാകുനി മലയിൽ ഷിഞ്ചു (46) വിനെയാണ് കോടതി ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി ആണ് ശിക്ഷ വിധിച്ചത്.
കോഴിക്കോട്: സ്‌കൂൾ വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ച കേസിലെ (rape case) പ്രതിയ്ക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി പ്രത്യേക കോടതി. പോക്സോ ( pocso case) നിയമ പ്രകാരമെടുത്ത കേസിൽ ഇരമംഗലം സ്വദേശി, തരിപ്പാകുനി മലയിൽ ഷിഞ്ചു (46) വിനെയാണ് കോടതി ശിക്ഷിച്ചത്.
READ MOREപതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവിതാവസാനം വരെ കഠിനതടവ്
READ MORE'മകളെക്കൊണ്ട് പൊലീസുകാരന്‍ പീഡന പരാതി കൊടുപ്പിച്ചു'; ആരോപണവുമായി പയ്യന്നൂര്‍ സ്വദേശി
2018 ലാണ് കേസിനാസ്പദമായ സംഭവം. വയനാട്ടിൽ വിനോദയാത്ര പോയ സമയത്ത് ബസിൽ വെച്ച് ബാലികയെ പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി ആണ് ശിക്ഷ വിധിച്ചത്. ബാലുശ്ശേരി പൊലീസ് അന്വേഷിച്ച കേസിൽ പ്രോസിക്യൂഷൻ വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പി ജെതിൻ ഹാജരായി.
READ MOREരക്ഷിക്കാൻ തയ്യാറാകാതെ ജനം; ഏറ്റുമാനൂരിൽ അപകടത്തിൽപെട്ടയാൾ വഴിയിൽ കിടന്ന് മരിച്ചു
READ MOREമോൻസനെതിരെ സംസ്കാര ടിവിയുടെ പരാതിയിലും കേസെടുത്തു: ഇടനിലക്കാരൻ സന്തോഷ് അന്വേഷണസംഘത്തിന് മുന്നിലെത്തി
