കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രതി പെണ്‍കുട്ടിയെ ചെറായി ബീച്ചിലുള്ള റിസോര്‍ട്ടുകളിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി.

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ പൊലീസ് പിടികൂടി. എറണാകുളം വരാപ്പുഴ ചിറയ്ക്കകം ഭാഗത്ത് കടത്തുകടവ് വീട്ടില്‍ ശ്രീജിത്ത്(22) ആണ് മുനമ്പം പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രതി പെണ്‍കുട്ടിയെ ചെറായി ബീച്ചിലുള്ള റിസോര്‍ട്ടുകളിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് പ്രതി റിസോര്‍ട്ടിലത്തിച്ചത്. പെണ്‍കുട്ടിയുടെ പരാതിപ്രകാരമാണ് മുനമ്പം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. മുനമ്പം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ.എല്‍.യേശുദാസിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വി.കെ.ശശികുമാര്‍, എ.എസ്.ഐ. എം.വി.രശ്മി, എസ്.സി.പി.ഒ ജയദേവന്‍, സി.പി.ഒ മാരായ കെ.എ,ബെന്‍സി. ലെനീഷ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് ശ്രീജത്തിനെ അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.

അതേസമയം തിരുവനന്തപുരത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷിന്‍റെ ഫോണ്‍ പരിശോധിച്ച് പൊലീസ് ഞെട്ടിയിരിക്കുകയാണ്. 30 ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും ഇയാളുടെ മൊബൈലില്‍ നിന്നും പൊലീസ് കണ്ടെത്തി. മുപ്പതോളം സ്ത്രീകളുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നു. ഈ സ്ത്രീകളുടെ വീഡിയോയും ചിത്രങ്ങളുമാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. 

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. വിവാഹിതരും അല്ലാത്തവരുമായ യുവതികളെയാണ് ഇയാള്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത ഫോൺ ഫോറെൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പലരെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയതെന്നും പൊലീസ് സംശയിക്കുന്നു. ജിനേഷിനെതിരെ ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Read More : മയക്കുമരുന്നിന് വാട്ട്സ്ആപ്പ്; 'ട്രാബിയോക്കി'ന് പൂട്ടിട്ട് മേപ്പാടി പോളിടെക്‌നിക് കോളേജ്, ഇന്ന് പിടിഎ യോഗം