ദിവസങ്ങളായി ബഷീറും കുടുംബവും കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അതിനാൽ വീട് പൂട്ടിയിട്ട നിലയിലായിരുന്നു.

ആലപ്പുഴ : കായംകുളം കൃഷ്ണപുരത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളുടെ വീട്ടിൽ വൻ മോഷണം. വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണം കവർന്നു. കൃഷ്ണപുരം എട്ടാം വാർഡിൽ കറുകതറയിൽ കെ.എം.ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ദിവസങ്ങളായി ബഷീറും കുടുംബവും കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അതിനാൽ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇവരുടെ ബന്ധു ഇന്ന് വീട് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

ഭാര്യയെ കഴുത്തറുത്ത് കൊന്നു, അവൾക്ക് പ്രിയപ്പെട്ട പാട്ടുംവച്ച് മരിക്കുന്നത് നോക്കിനിന്നു, ഭർത്താവ് അറസ്റ്റിൽ

ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഒരു വർഷത്തിന് ശേഷം നാട്ടിൽ എത്തിച്ചു