കണ്ണൂ‍ർ: കണ്ണൂര്‍ തളിപ്പറമ്പില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അച്ഛന്‍റെ സുഹൃത്ത് പിടിയിൽ. കൂവേരി സ്വദേശി 32കാരൻ പിവി ദിഗേഷ് ആണ് തളിപറമ്പ് പൊലീസിന്‍റെ പിടിയിലായത്. 

മൂന്ന് തവണ പല സ്ഥലങ്ങളിൽ വച്ച് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. അധ്യാപകരോടാണ് കുട്ടി ആദ്യം പീഡനവിവരം പറയുന്നത്. പെണ്‍കുട്ടിയുടെ അച്ഛനും പ്രതിയും തമ്മിൽ സുഹൃത്തുക്കളാണ്. ഇത് മുതലെടുത്ത് ഫോണിലൂടെ ബന്ധം സ്ഥാപിച്ചാണ് പീഡനം. ആദ്യ പീഡന വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി മൊഴി നൽകി. പ്രതിയെ പോക്സോ ചുമത്തി റിമാൻഡ് ചെയ്തു. 

സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ചുകൊന്ന് കനാലില്‍ തള്ളി, ഭര്‍ത്താവ് അറസ്റ്റില്‍

കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കടപ്പുറത്ത് ; ഓട്ടോ ഉപേക്ഷിച്ച നിലയില്‍