Asianet News MalayalamAsianet News Malayalam

sexual harassment : ആറാം ക്ലാസുകാരിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച 62കാരന്‍ അറസ്റ്റില്‍

ബസില്‍ വെച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചതിനാല്‍ പ്രതി ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

62 year old man arrested for sexual harassment against minor girl
Author
Idukki, First Published Feb 28, 2022, 9:19 PM IST

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ബസില്‍ പീഡിപ്പിക്കാന്‍ (Sexual harassment) ശ്രമിച്ച 62കാരനെ പൊലീസ് (Police) അറസ്റ്റ് (Arrest). സത്രം സ്വദേശി ബാബുവിനെയാണ് (Babu) നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്. ബസില്‍ വെച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചതിനാല്‍ പ്രതി ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ  വണ്ടിപ്പെരിയാറില്‍ നിന്നും സത്രത്തിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസില്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധി ആളുകളാണ് ഉണ്ടായിരുന്നത്. ഈ സമയം ബസിലുണ്ടായിരുന്ന ബാബു ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ സ്‌കൂള്‍ ബാഗ് വാങ്ങി കയ്യില്‍ വെക്കുകയും ഇറങ്ങുന്ന സമയത്ത് കൊടുക്കാമെന്നും പറഞ്ഞു. തുടര്‍ന്ന് വാഹനം നിര്‍ത്തി ബാഗ് കൊടുക്കുന്നതിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു.

കുട്ടി ബസിലുണ്ടായിരുന്ന അമ്മയെ വിവരം അറിയിച്ചു. അമ്മയാണ് ബസിലെ യാത്രക്കാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് യാത്രക്കാര്‍ ഇയാളെ മര്‍ദ്ദിച്ചു. പിന്നീട് വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കും.

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ആല്‍ബം ഗായകന്‍ അറസ്റ്റില്‍

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ആല്‍ബം ഗായകന്‍ (Album singer) അറസ്റ്റില്‍. പുത്തനത്താണി പുന്നത്തല കുറുമ്പത്തൂര്‍ സ്വദേശി മന്‍സൂറലിയെയാണ് പൊന്നാനി പൊലീസ് പോക്സോ കേസ് (Pocso case) ചുമത്തി അറസ്റ്റ് ചെയ്തത്. ആല്‍ബം ഗാനങ്ങള്‍ പാടുന്നതിനും പഠിപ്പിക്കുന്നതിനുമായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മാപ്പിള ആല്‍ബം ഗായകനായ മന്‍സൂറലിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. 

വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ മന്‍സൂറലി. രണ്ട് വര്‍ഷം മുമ്പ് പൊന്നാനിയില്‍ നിന്ന് പരിചയപ്പെട്ട കുട്ടിയെ പിന്നീട് മന്‍സൂറലി പാട്ട് പഠിപ്പിക്കുകയും പ്രണയിക്കുകയുമായിരുന്നു. തുടര്‍ന്ന് പലതവണ കുട്ടിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വിവരമറിഞ്ഞ വീട്ടുകാര്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ ഇയാളെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios