വീടുകളില്‍ എത്തി സ്ഥലം കൊടുക്കാനുണ്ടോ എന്ന് അന്വേഷിക്കുകയും, സ്ത്രീകള്‍ തനിച്ചെ ഉള്ളൂ എന്ന് മനസിലാക്കുമ്പോള്‍ പാന്റിന്റെ സിബ്ബൂരി ലൈംഗിക അതിക്രമം കാണിക്കുന്നതായിരുന്നു ഇയാളുടെ രീതി.
തൃശൂര്‍: വീടുകളില്‍ ചെന്നും സ്ത്രീകള്‍ തനിച്ച് പോകുന്ന സ്ഥലത്ത് വച്ചും ലൈംഗിക അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. ചെറുതുരുത്തിയിൽ പാന്റിന്റെ സിബ്ബൂരി ലൈംഗിക അതിക്രമം കാണിക്കുകയും പിന്നീട് ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്ത യുവാവിനെയാണ് കുന്നംകുളം എ.സി.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചെറുതുരുത്തി സി.ഐ. രാജേന്ദ്രന്‍ നായരും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പാലക്കാട് ഷൊര്‍ണൂര്‍ മുണ്ടക്കോട്ടുകുറിശി ഉറവിങ്ങല്‍ വീട്ടില്‍ സുനീര്‍ (43) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച ചെറുതുരുത്തിയിലും മറ്റു വിവിധ സ്ഥലങ്ങളില്‍ വീടുകളില്‍ എത്തി സ്ഥലം കൊടുക്കാനുണ്ടോ എന്ന് അന്വേഷിക്കുകയും, സ്ത്രീകള്‍ തനിച്ചെ ഉള്ളൂ എന്ന് മനസിലാക്കുമ്പോള്‍ പാന്റിന്റെ സിബ്ബൂരി ലൈംഗിക അതിക്രമം കാണിക്കുന്നതായിരുന്നു ഇയാളുടെ രീതി.
കൂടാതെ സ്ത്രീകള്‍ റോഡിലൂടെ തനിച്ച് ആളില്ലാത്ത സ്ഥലത്ത് കൂടെ പോകുമ്പോള്‍ സമാന രീതിയില്‍ കാണിക്കുകയും സ്ത്രീകള്‍ ബഹളം വെച്ചാല്‍ ബൈക്ക് എടുത്ത് രക്ഷപ്പെടുന്നത് പതിവായിരുന്നു. നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ചെറുതുരുത്തി എസ്.ഐ. ജസ്റ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ തന്നെ പ്രതിയെ പിടിക്കാനായി നിയമിച്ചിരുന്നു. സി.സി.ടിവിയും മറ്റും നോക്കിയാണ് പ്രതിയിലേക്ക് എത്തിയത്. അഡീഷണല്‍ എസ്.ഐ. സതീഷ് കുമാര്‍, പോലിസ് ഓഫീസര്‍മാരായ വിനീത് മോന്‍, ലിജോ വാഴപ്പിള്ളി, പ്രിന്‍സ്, ഉഷ, സെബാസ്റ്റ്യന്‍ തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.


