റാലിയിലേക്ക് വാഹനം ഇടിച്ചു കയറ്റിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് അക്രമം ഉണ്ടായത്. തിരുവല്ല നഗരസഭ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, സ്റ്റീഫൻ ജോർജ്, ജോൺ ജോർജ്, ഡേവിഡ് ജോസഫ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം.
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ഓശാന ഞായർ ശുശ്രൂകൾക്കിടെ ആക്രമണം. തുകലശ്ശേരി സെന്റ് ജോസഫ് പള്ളിയിലെ ഓശാന റാലിക്ക് നേരെയാണ് ആക്രമണമുണ്ടായത്. റാലിയിൽ പങ്കെടുത്ത തിരുവല്ല നഗരസഭ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ് അടക്കം നാല് പേർക്ക് നേരെ അക്രമി സംഘം കുരുമുളക് സ്പ്രേ അടിച്ചു.
റാലിയിലേക്ക് വാഹനം ഇടിച്ചു കയറ്റിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് അക്രമം ഉണ്ടായത്. തിരുവല്ല നഗരസഭ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, സ്റ്റീഫൻ ജോർജ്, ജോൺ ജോർജ്, ഡേവിഡ് ജോസഫ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. കാറിലെത്തിയ നാലംഗ സംഘമാണ് കുരുമുളക് സ്പ്രേ അടിച്ചത്. അക്രമത്തിന് ശേഷം നാലംഗ സംഘം വാഹനവുമായി രക്ഷപെട്ടു. പരിക്കേറ്റവർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായ പരിക്കില്ല. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു.
തൃശ്ശൂരില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന് മകന്‍; അമ്മയുടെ മുഖം വികൃതമാക്കി, അച്ഛന് കഴുത്തിലും നെഞ്ചിലും വെട്ട്
തൃശ്ശൂരില്‍ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ, ഭാര്യ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ മകൻ അനീഷിനായി വെള്ളിക്കുളങ്ങര പൊലീസ്
തെരച്ചില്‍ തുടരുകയാണ്.
ഇന്ന് രാവിലെയാണ് സംഭവം. വീടിന് പുറത്ത് പുല്ല് ചെത്തുകയായിരുന്നു കുട്ടനും ഭാര്യ ചന്ദ്രികയും. വീടിനകത്ത് നിന്ന് വെട്ടുകത്തിയുമായെത്തിയ മകൻ ദമ്പതികളെ ആക്രമിക്കുകയായിരുന്നു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കഴുത്തിലും നെഞ്ചിലുമായി അച്ഛന് 20 ഓളം വെട്ടേറ്റു. മകൻ ആക്രമിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുത്. അത് വഴി എത്തിയ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അനീഷ് അവരെ തള്ളി മാറ്റി. കൊലപാതകത്തിന് ശേഷം പൊലീസിൽ കീഴടങ്ങാൻ പോവുകയാണെന്ന് പറഞ്ഞ് അനീഷ് ബൈക്കിൽ അവിടെ നിന്നു കടന്നു കളഞ്ഞുവെന്ന് നാട്ടുകാര്‍ പറയുന്നു.
കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷാണെന്ന് പൊലീസ് പറഞ്ഞു. റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട കുട്ടൻ. അവിവാഹിതനായ അനീഷും വിവാഹമോചിതയായ മകളും ഇവർക്കൊപ്പമായിരുന്നു താമസം. ഇവരുടെ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് മുമ്പും കുടുംബ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പൊലീസ് ഇടപെട്ടാണ് പരിഹരിച്ചിരുന്നത്.
