Asianet News MalayalamAsianet News Malayalam

'മുൻ ഭാര്യയുമായി അവിഹിത ബന്ധം'; വിമാനത്താവളത്തിലെ കൊലക്ക് പിന്നിൽ സംശയ രോ​ഗമെന്ന് പൊലീസ്

വിമാനത്താവളത്തിലെ ടെർമിനൽ 1-ന്റെ ശുചി മുറിക്ക് അടുത്ത് വെച്ചാണ് കൊല്ലപ്പെട്ട രാമകൃഷ്‌ണയെ പ്രതിയായ രമേശ് ആക്രമിച്ചത്. രമേശ് കയ്യിൽ കരുതിയ കത്തി എടുത്ത് കുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയിരിക്കുന്ന വിവരം.

Bengaluru man kills r Ex Wife's Lover in airport
Author
First Published Aug 29, 2024, 9:21 AM IST | Last Updated Aug 29, 2024, 10:04 AM IST

ബെം​ഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രതി ജീവനക്കാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു ഗ്രാഫിക് ചിത്രം നിലത്ത് രക്തത്തിൽ കുതിർന്ന ശരീരം കാണിക്കുന്നു. 2022 ൽ, അവിഹിത ബന്ധം ആരോപിച്ച് പ്രതിയും ഭാര്യയും വേർപിരിഞ്ഞു. ട്രോളി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഭാര്യയുടെ കാമുകനെ പ്രതി  നേരത്തെ പലതവണ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ 1-ന് മുന്നിൽ വെച്ച് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയത്. തുമക്കുരു മധുഗിരി സ്വദേശി രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട രാമകൃഷ്ണയുടെ നാട്ടുകാരനായ രമേശാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Read More.... ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്രൂരമായ കൊലപാതകം: സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു

വിമാനത്താവളത്തിലെ ടെർമിനൽ 1-ന്റെ ശുചി മുറിക്ക് അടുത്ത് വെച്ചാണ് കൊല്ലപ്പെട്ട രാമകൃഷ്‌ണയെ പ്രതിയായ രമേശ് ആക്രമിച്ചത്. രമേശ് കയ്യിൽ കരുതിയ കത്തി എടുത്ത് കുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയിരിക്കുന്ന വിവരം. സംഭവ സ്ഥലത്ത് തന്നെ രാമകൃഷ്ണ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Latest Videos
Follow Us:
Download App:
  • android
  • ios