Asianet News MalayalamAsianet News Malayalam

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്രൂരമായ കൊലപാതകം: സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Security staff murdered at Kempegowda International Airport Bengaluru
Author
First Published Aug 28, 2024, 8:59 PM IST | Last Updated Aug 28, 2024, 8:59 PM IST

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ 1-ന് മുന്നിൽ വെച്ച് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. തുമക്കുരു മധുഗിരി സ്വദേശി രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട രാമകൃഷ്ണയുടെ നാട്ടുകാരനായ രമേശാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ ടെർമിനൽ 1-ന്റെ ശുചി മുറിക്ക് അടുത്ത് വെച്ചാണ് കൊല്ലപ്പെട്ട രാമകൃഷ്‌ണയെ പ്രതിയായ രമേശ് ആക്രമിച്ചത്. രമേശ് കയ്യിൽ കരുതിയ കത്തി എടുത്ത് കുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയിരിക്കുന്ന വിവരം. സംഭവ സ്ഥലത്ത് തന്നെ രാമകൃഷ്ണ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios