Asianet News MalayalamAsianet News Malayalam

മൊബൈല്‍ ഗെയിമുകളില്‍ പതിവായി തോല്‍പിക്കും; മധ്യപ്രദേശിൽ പതിനൊന്നുകാരന്‍ പത്തു വയസ്സുകാരിയെ കൊലപ്പെടുത്തി

കല്ലുകൊണ്ട് പെൺകുട്ടിയുടെ തല തകർത്താണ് കൊലപ്പെടുത്തിയിരിക്കുന്നതെന്ന് ഡിഐജി എച്ച് സി മിശ്ര വ്യക്തമാക്കി. 

boy killed calss five student in indore
Author
Indore, First Published Sep 8, 2020, 1:16 PM IST


ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ അഞ്ചാ ക്ലാസ് വിദ്യാർത്ഥിനിയായ പത്ത് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍‌ പതിനൊന്നുകാരൻ അറസ്റ്റിലായതായി പൊലീസ്. തന്റെ വളർത്തുമൃ​ഗമായ എലിയെ കൊന്നുവെന്ന് സംശയിച്ചതിനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ആൺകുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാൽ ഓണ്‌ലൈന്‌ ​ഗെയിമുകളിൽ പെൺകുട്ടി പതിവായി ആൺകുട്ടിയെ തോൽപിക്കാറുണ്ടെന്നും  അതിനെ തുടർന്നുണ്ടായ പക മൂലമാണ് കൊലപാതകം നടത്തിയതെന്നും മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. 

കല്ലുകൊണ്ട് പെൺകുട്ടിയുടെ തല തകർത്താണ് കൊലപ്പെടുത്തിയിരിക്കുന്നതെന്ന് ഡിഐജി എച്ച് സി മിശ്ര വ്യക്തമാക്കി. അപ്പോൾത്തന്നെ പെൺകുട്ടി മരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്കു തർക്കത്തിനൊടുവിൽ തന്റെ വളർത്തുമൃ​ഗമായ എലിയെ പൊൺകുട്ടി കൊന്നെന്ന് സംശയിച്ചതായി ആൺകുട്ടി പൊലീസിനോട് പറഞ്ഞു. കേസിന്റെ ഓദ്യോ​ഗിക നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ആൺകുട്ടിയെ കറക്ഷണൽ ഹോമിലാക്കാനാണ് തീരുമാനം. പോസ്റ്റ്മോർ‌ട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 
  

Follow Us:
Download App:
  • android
  • ios