ഗുഡ്ദു സിംഗ് (50) എന്നയാളുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ദില്ലി നിവാസിയായ സിംഗ് തന്റെ ഫ്ലാറ്റ് വിൽക്കാൻ മൂന്ന് ദിവസം മുമ്പ് ഭാര്യയോടൊപ്പം ബദ്‌ലാപൂരിലെത്തിയിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

ദില്ലി: വിരമിച്ച നാവിക ഉദ്യോഗസ്ഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം ഞായറാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബദ്‌ലാപൂർ ടൗൺഷിപ്പിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഗുഡ്ദു സിംഗ് (50) എന്നയാളുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ദില്ലി നിവാസിയായ സിംഗ് തന്റെ ഫ്ലാറ്റ് വിൽക്കാൻ മൂന്ന് ദിവസം മുമ്പ് ഭാര്യയോടൊപ്പം ബദ്‌ലാപൂരിലെത്തിയിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നടിയുടെ കാമുകന്‍ തിരക്കഥകൃത്തിനെ തട്ടിക്കൊണ്ടുപോയി; സിനിമയെ വെല്ലുന്ന ക്ലൈമാക്സ്...

പുലർച്ചെ 1.30 ഓടെ വീട്ടിൽ നിന്ന് പുക വരുന്നതായി അയൽക്കാർ ശ്രദ്ധിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. വാതിൽ തുറന്ന ശേഷം സിങ്ങിന്റെ പൊള്ളലേറ്റ മൃതദേഹം പോലീസ് കണ്ടെത്തി. ബഡ്‌ലാപൂർ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ എൽ എം സരിപുത്ര സംഭവം സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയെ കാണാനില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.