മരണ കാരണം മറച്ചു വച്ച് ഖബറടക്കിയ മൃതദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെ തുടര്‍ന്ന് പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്തു അഞ്ചല്‍ തടിക്കാട് സ്വദേശിയായ ബദറുദ്ദീന്‍റെ മൃതദേഹമാണ് പോസ്റ്റ് മോര്‍‍ട്ടത്തിനായി പുറത്തെടുത്തത്

കൊല്ലം: മരണ കാരണം മറച്ചു വച്ച് ഖബറടക്കിയ മൃതദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെ തുടര്‍ന്ന് പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്തു അഞ്ചല്‍ തടിക്കാട് സ്വദേശിയായ ബദറുദ്ദീന്‍റെ മൃതദേഹമാണ് പോസ്റ്റ് മോര്‍‍ട്ടത്തിനായി പുറത്തെടുത്തത്. കഴിഞ്ഞ 23- നായിരുന്നു ബദറുദ്ദീനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബദറുദ്ദിനെ വിട്ടിനുള്ളില്‍ തുങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയതെന്ന് അടുത്ത ചില ബന്ധുക്കളും നാട്ടുകാരും പറയുന്നു മരണകാരണം പുറത്ത് അറിയക്കാതെ അടുത്ത ബന്ധുക്കള്‍ ഇടപെട്ട് തടിക്കാട് പള്ളിയില്‍ കബറടക്കി എന്ന് കാണിച്ച് നാട്ടുകാർ സംസ്ഥാന പൊലീസ് മേധാവിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയത്. 

ബദറുദ്ദിന്‍റെ മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ബദറുദ്ദിന്‍റെ സഹോദരിയും രംഗത്ത് എത്തി. നാട്ടുകാരാണ് ബദറുദ്ദിന്‍ തുങ്ങിമരിച്ചു എന്നവിവരം പൊലീസിനെ അറിയിച്ച്. പൊലിസ് നടത്തിയ അന്വേഷണത്തിലും ഇത് വ്യക്തമായി. തുടര്‍ന്നാണ് മൃദേഹം പുറത്ത് എടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്

പുനലൂര്‍ ഡി വൈ എസ്സ് പിയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് സംഘം എത്തി മൃതദേഹം പുറത്തെടുത്തു. ഫോറന്‍സിക് വിദഗ്ദരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.