Asianet News MalayalamAsianet News Malayalam

പൊലീസ് കൈകാണിച്ചിട്ടും ബൈക്ക് നി‍ര്‍ത്തിയില്ല; സംഘര്‍ഷം, പൊലീസുകാരനും ബൈക്ക് യാത്രികനും പരിക്ക്

സംഘര്‍ഷത്തിനിടെ പൊലീസ് അടിച്ചതിനെ തുടര്‍ന്ന് നിലത്തുവീണാണ് യുവാവിന് പരിക്കേറ്റത്. 
 

conflict between police and Bike rider
Author
Thiruvalla, First Published Apr 19, 2020, 2:59 PM IST

തിരുവല്ല: നടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസും ബൈക്ക് യ‌ാത്രക്കാരനും തമ്മിൽ സംഘര്‍ഷം. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പൊലീസ് അടിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. പൊലീസുകാരനും ബൈക്ക് യാത്രികനും പരിക്കേറ്റു. സംഘര്‍ഷത്തിനിടെ പൊലീസ് അടിച്ചതിനെ തുടര്‍ന്ന് നിലത്തുവീണാണ് യുവാവിന് പരിക്കേറ്റത്. 

തിരുവനന്തപുരത്ത് വഴിയരികില്‍ പൊലീസ് വെടിയുണ്ട ഉപേക്ഷിക്കപ്പെട്ട നിലയില്‍

ബൈക്കിലെത്തിയ ഹക്കിം എന്ന യുവാവിനെ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. പൊലീസ് അടിച്ചതോടെ ഹക്കിം നിലത്തുവീണു. പരിക്കേറ്റ ഹക്കിമിനെ പാലാ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ പൊലീസ് നടപടിയെ ചോദ്യം ചെയ്ത് ഒരു സംഘമെത്തി. വാക്കേറ്റത്തിനിടെ ഒരാള്‍ റോബി എന്ന പൊലീസുകാരനെ അടിക്കുകയായിരുന്നു. റോബിയെ പിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിയമലംഘനം വ്യാപകം: മൂന്നാറിലെ ലോക്ക് ഡൗൺ ഇളവ് ചുരുക്കി

Follow Us:
Download App:
  • android
  • ios