ലക്നൗ: ഉത്തര്‍പ്രദേശില്‍ എട്ടുവയസ്സുകാരിയെ ബന്ധുവിന്‍റെ ഡ്രൈവര്‍ ലൈംഗികമായി പീ‍ഡിപ്പിച്ചു. യുപിയിലെ ബരാബങ്കിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയായ 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

''ശനിയാഴ്ച വൈകീട്ട് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ബന്ധുവെത്തി. ഇയാളുടെ ഡ്രൈവറാണ് വീടിന് പുറകില്‍ കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവ സമയം പ്രതി ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഉറക്കെ കരയുന്നത് കേട്ട് ബന്ധുക്കള്‍ ഓടി ചെന്നപ്പോള്‍ രക്തമൊലിച്ച് നില്‍ക്കുന്ന കുട്ടിയെയാണ് കണ്ടത്. 

Read Also: സ്വകാര്യ ഭൂമിയിൽ റോഡ് ‍നിർമ്മാണം; തടഞ്ഞ സഹോദരിമാരെ കാലുകൾ കൂട്ടിക്കെട്ടി, വലിച്ചിഴച്ച് മർദ്ദിച്ചു

അപ്പോഴേക്കും പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഓടിപ്പോയ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോഴും ചികിത്സയിലാണെന്നും പൊലീസ് സൂപ്പറിന്‍റന്‍റ് അരവിന്ദ് ചതുര്‍വേദി പറഞ്ഞു. 

Read Also:  കൊച്ചിയില്‍ ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം: ആശുപത്രികൾക്ക് പൊലീസ് നോട്ടീസ്