പ്രതിക്കെതിരെ പീഡനത്തിനും തട്ടിക്കൊണ്ടുപോകലിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.  പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി സിവരാജ് സിങ്ചൌഹാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ നാലുവയസുകാരിയോട് കൊടും ക്രൂരത.വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാലുവയസുകാരിയെ ഹോട്ടല്‍ ജീവനക്കാരന്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ശേഷം കരിമ്പുതോട്ടത്തില്‍ ഉപേക്ഷിച്ചു. തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഹോട്ടല്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പെണ്‍കുട്ടിയുടെ വീടിനടത്ത് ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന രാജ് കുമാര്‍ സിംഗ് രാത്രിയോ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. കുടുംബം ഇയാള്‍ കിടക്കാനായി ഒരു കട്ടില്‍ നല്‍കി. വീടിന് 100 മീറ്ററിന് അപ്പുറത്ത് കിടന്നുറങ്ങിയ രാജ്കുമാര്‍ സിംഗ് പെണ്‍കുട്ടിയെ പലര്‍ച്ചെ വീട്ടില്‍ നിന്നും എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. അബോധാവസ്ഥയിലായ കുട്ടിയെ സമീപത്തെ കരിമ്പ് തോട്ടത്തില്‍ ഉപേക്ഷിച്ച് പ്രതി മുങ്ങി. രാവിലെ ഉറക്കമുണര്‍ന്ന മാതാപിതാക്കള്‍ കുട്ടിയെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള കരിമ്പിന്‍ തോട്ടത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്. കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 

മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രാജ്കുമാര്‍ പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് സൂപ്രണ്ട് വിവേക് സിംഗ് പറഞ്ഞു. മറ്റൊരാള്‍ കൂടി കുട്ടിയെ പീഡിപ്പിച്ചെന്ന് പ്രതി ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് നുണയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും എസ്പി പറഞ്ഞു. പ്രതിക്കെതിരെ പീഡനത്തിനും തട്ടിക്കൊണ്ടുപോകലിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. അതേസമയം പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി സിവരാജ് സിങ്ചൌഹാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read More : ഭാര്യയെ വീഡിയോകോളില്‍ വിളിച്ചറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു