സുഹൃത്തിനൊപ്പം വാഹനത്തിലിരുന്ന് സംസാരിക്കുന്നതിനിടെ പൊലീസ് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. വിഴിഞ്ഞം പയറ്റുവിള സ്വദേശ അഖിലയാണ് ബന്ധുവീട്ടിൽ ആത്മഹത്യ ചെയ്തത്. 

തിരുവനന്തപുരം: സുഹൃത്തിനൊപ്പം വാഹനത്തിലിരുന്ന് സംസാരിക്കുന്നതിനിടെ പൊലീസ് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. വിഴിഞ്ഞം പയറ്റുവിള സ്വദേശിനി അഖിലയാണ് ബന്ധുവീട്ടിൽ ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ട് ഓട്ടോ ഡ്രൈവറായ സുഹൃത്ത് പ്രശാന്തിനൊപ്പം വാഹനത്തിലിരുന്ന് സംസാരിക്കുന്നതിനിടെ പൊലീസ് എത്തുകയായിരുന്നു. നിരവധി കേസിൽ പ്രതിയായ പ്രശാന്തിനൊപ്പം അഖിലയെയും പൊലീസ് വിഴിഞ്ഞം സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. 

Read more : സ്‍കൂളില്‍ സഹപാഠികളുടെ ഉപദ്രവം; 15 വയസുകാരി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

ബന്ധുക്കളെ വിളിച്ച് വരുത്തി അഖിലയെ വിട്ടയച്ചിരുന്നു. ഇതിനിടെ ഇന്ന് രാവിലെയാണ് ബന്ധുവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നിരവധി കേസുകളിൽ പ്രതിയായ പ്രശാന്തിനെ മദ്യപിച്ച നിലയിൽ അഖിലക്കൊപ്പം കണ്ടെത്തിയത് കൊണ്ടാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് വിഴിഞ്ഞം പൊലീസിനറെ വിശദീകരണം ബന്ധുക്കൾക്കൊപ്പം നിയമാനുസൃതമായാണ് അഖിലയെ വിട്ടയച്ചതെന്നും പൊലീസ് അറിയിച്ചു. 

Read more : ഈ പാലത്തിലെത്തിയാൽ നായകൾ നിൽക്കും, പിന്നീട് താഴേക്ക് ചാടിച്ചാവും, നി​ഗൂഢതയായി 'ഡോഗ് സൂയിസൈഡ് ബ്രിഡ്‍ജ്'

സഹോദരിയുമായി പിടിവലിക്കിടെ മൊബൈൽ വീണ് പൊട്ടി; പതിനാറുകാരൻ ജീവനൊടുക്കി

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)