Asianet News MalayalamAsianet News Malayalam

ഭര്‍ത്താവ് കാമുകിയെ തേടി യുക്രൈനില്‍ പോയി, വിവരം അറിഞ്ഞ് ഭാര്യയുടെ ആത്മഹത്യ; അറസ്റ്റ് 

കഴിഞ്ഞദിവസമാണ് പ്രമുഖ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് നായര്‍ യുക്രൈനിലെ കാമുകിയുടെ സമീപത്തേക്ക് പോയത്.

husband leaves wife for ukraine girlfriend woman commits suicide joy
Author
First Published Nov 19, 2023, 2:37 PM IST

മുംബൈ: ഭര്‍ത്താവ് കാമുകിയെ തേടി യുക്രൈനിലേക്ക് പോയെന്ന വിവരം അറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു. മുംബൈ കല്യാണില്‍ താമസിക്കുന്ന 25കാരി കാജള്‍ ആണ് ജീവനൊടുക്കിയത്. കാജളിന്റെ മരണവിവരം അറിഞ്ഞ് തിരികെ മുംബെെയിലെത്തിയ ഭര്‍ത്താവ് നിതീഷ് നായരെ(26) പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണകുറ്റം ചുമത്തിയാണ് നിതീഷിനെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞദിവസമാണ് പ്രമുഖ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് നായര്‍ യുക്രൈനിലെ കാമുകിയുടെ സമീപത്തേക്ക് പോയത്. നിതീഷ് നേരത്തെ യുക്രൈനില്‍ ജോലി ചെയ്യുന്നതിനിടെ യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് കാജളിന്റെ കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് നിതീഷിന് വിദേശവനിതയുമായി ബന്ധമുള്ള വിവരം കാജള്‍ അറിയുന്നത്. ഇരുവരും തമ്മിലുള്ള ഫോട്ടോകളും വീഡിയോയും മൊബൈല്‍ ഫോണില്‍ കണ്ടതോടെയാണ് ബന്ധം കാജള്‍ അറിഞ്ഞത്.

തുടര്‍ന്ന് ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നും ഇനി ജോലിയുടെ ഭാഗമായി യുക്രൈനിലേക്ക് പോകരുതെന്നും കാജള്‍ നിതീഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍ നവംബര്‍ എട്ടിന് ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നിതീഷ് യുക്രൈനിലേക്ക് പോകുകയായിരുന്നുവെന്ന് കാജളിന്റെ പിതാവ് സുരേന്ദ്ര സാവന്ദ് പറഞ്ഞു. യുക്രൈനിലെത്തിയ ശേഷം നിതീഷ്, കാജളിന് ഇനി നാട്ടിലേക്ക് തിരികെ വരുന്നില്ലെന്ന് സന്ദേശം അയച്ചു. ഇക്കാര്യം കാജള്‍ മാതാവിനോട് പറഞ്ഞശേഷം വീട്ടിനുളളില്‍ തൂങ്ങി മരിക്കുകയായിരുന്നു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച് അടുത്ത സുഹൃത്തുകള്‍ക്കും കാജള്‍ സന്ദേശം അയച്ചിരുന്നു. 

നിതീഷ് ഉപേക്ഷിച്ച് പോയതിന്റെ മനോവിഷമത്തിലാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാണിച്ച് കാജളിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. നിതീഷ് അയച്ച സന്ദേശങ്ങളും വിദേശവനിതയുമായുള്ള ബന്ധത്തെ കുറിച്ചും പരാതി പറയുന്നു. തുടര്‍ന്നാണ് തിരികെ മുംബൈയിലെത്തിയ നിതീഷ് നായരെ പൊലീസ് കല്യാണിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

32കാരിക്ക് വൈൻ കുടിക്കാൻ മോഹം, പുറത്തിറങ്ങാൻ വയ്യ; വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം, നഷ്ടപ്പെട്ടത് വൻതുക 
 

Follow Us:
Download App:
  • android
  • ios