ഹൈദരാബാദ്: ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം 29കാരിയായ അമ്മ അപ്പാര്‍ട്‌മെന്‍റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു. ഗുണ്ടൂരിലുള്ള അപ്പാര്‍ട്ട്മെന്‍റിന്‍റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ മനോഗ്ന ആത്മഹത്യ ചെയ്‌തത്. മകള്‍ തുളസി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മനോഗ്നയുടെ ജീവന്‍ രക്ഷിക്കാനായില്ല. 

മനോഗ്നയും ഭര്‍ത്താവ് കല്യാണും ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം ഗുണ്ടൂരില്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ മാതാപിതാക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു മനോഗ്ന. സ്‌ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണ് മനോഗ്നയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നാണ് ആരോപണം. മരണത്തില്‍ സെക്ഷന്‍ 306, 496 എ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. 

സ്വീഡനിലെ മാല്‍മോ എന്ന പട്ടണത്തിലുണ്ടായ കലാപം; ശരിക്കും സംഭവിച്ചത് എന്താണ്.!

ഈരാറ്റുപേട്ടയിലെ ഷെരീഫിന്റെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട്; മകന്‍ കസ്റ്റഡിയില്‍