ആശുപത്രി സന്ദ‍ർശനത്തിയ യുവാവിനെ മുത്തശ്ശന്‍റെ മുറിയിലേക്ക് പോകുന്നതിന് മുമ്പ് അണുവിമുക്തമാക്കണമെന്ന് ആവശ്യപെട്ട് നഴ്സിംഗ് മുറിയിലേക്ക് കൊണ്ടുപോയായിരുന്നു ലൈംഗിക ചൂഷണം.

സിംഗപ്പൂർ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുത്തശനെ കാണാനെത്തിയ യുാവവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇന്ത്യക്കാരനായ നഴ്സിന് ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. സിംഗപ്പൂർ റാഫിൾസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന മെയിൽ നഴ്സാണ് യുവാവിനെ പീഡിപ്പിച്ചത്. കഴിഞ്ഞ ജൂണിലാണ് 34 കാരനായ നഴ്സ് യുവാവിനെ പീഡിപ്പിച്ചത്. ജൂൺ 18ന് നോർത്ത് ബ്രിഡ്ജ് റോഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുത്തച്ഛനെ സന്ദർശിക്കാൻ എത്തിയതായിരുന്നു യുവാവ്.

ആശുപത്രി സന്ദ‍ർശനത്തിയ യുവാവിനെ മുത്തശ്ശന്‍റെ മുറിയിലേക്ക് പോകുന്നതിന് മുമ്പ് അണുവിമുക്തമാക്കണമെന്ന് ആവശ്യപെട്ട് നഴ്സിംഗ് മുറിയിലേക്ക് കൊണ്ടുപോയായിരുന്നു ലൈംഗിക ചൂഷണം. നഴ്സിംഗ് റൂമിലെ ശുചിമുറിയിൽ വെച്ച് യുവാവ് സോപ്പുപയോഗിച്ച് കൈകൾ കഴുകുന്നതിനിടെ പിന്നിൽ നിന്നെത്തിയ നഴ്സ് ആക്രമിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളിൽ ബലമായി പിടിക്കുകയും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് യുവാവ് പരാതി നൽകിയത്. പീഡനത്തിന് പിന്നാലെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ ഇയാൾ യുവാവിന് നേരെ ലൈംഗികാതിക്രമണം നടത്തിയതായി കണ്ടെത്തി. കോടതിയിൽ വെച്ച് ഇരയായ യുവാവ് പ്രതിയെ തിരിച്ചറിഞ്ഞു. തുട‍ർന്ന് കോടതി പ്രതിക്ക് രണ്ട് മാസം തടവും ചൂരലുകൊണ്ട് രണ്ട് തല്ലും ശിക്ഷ വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യക്കാരനായ നഴ്സിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.