കൊല്ലം: കടക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചതിന് പിന്നാലെയാണ് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് അഖില്‍ മരിച്ചത്. അഖിലിനൊപ്പം മദ്യപിച്ച ഗിരീഷിനും ശാരീരിക അസ്വസ്ഥതകളുണ്ട്. ഇരുവരും കഴിച്ച മദ്യത്തിന്‍റെ ബാക്കി പരിശോധനക്കായി എക്സൈസ് സീൽ ചെയ്തു.

സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ പൊലീസുകാരന്റെ മരണം; ദുരൂഹതയേറുന്നു

ടാറിംഗ് നടക്കുന്നതിനിടെ റോഡ് ഇടിഞ്ഞ് ആറ്റിൽ വീണു; സംഭവം ആലപ്പുഴയിൽ- വീഡിയോ

അഖിലിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം ഐ ആർ ബറ്റാലിയനിലെ പൊലീസ് ഉദ്യോ​ഗസ്ഥനും കടക്കൽ ചെളിക്കുഴി സ്വദേശിയുമായ അഖിൽ. അവശനിലയിലായ അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.