Asianet News MalayalamAsianet News Malayalam

എംഡിഎംഎയും കഞ്ചാവും; കാഞ്ഞിരപ്പള്ളിയില്‍ യുവാവ് പിടിയില്‍

എറണാകുളം പാലാരിവട്ടത്ത് 90.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കസ്റ്റഡിയിലെടുത്തതായും എക്‌സൈസ്.

kanjirappally excise arrested youth with mdma and ganja
Author
First Published Apr 12, 2024, 6:21 PM IST | Last Updated Apr 12, 2024, 6:21 PM IST

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ലഹരി മരുന്നുമായി യുവാവിനെ പിടികൂടിയെന്ന് എക്‌സൈസ്. 4.4 ഗ്രാം എംഡിഎംഎയും 22 ഗ്രാം കഞ്ചാവും സഹിതം ഇടക്കുന്നം സ്വദേശി മുഹമ്മദ് അസറുദീന്‍ എന്ന യുവാവിനെയാണ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി റേഞ്ച് ഇന്‍സ്പെക്ടര്‍ സുരേഷ് പി കെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍  പ്രിവന്റീവ് ഓഫീസര്‍ മനോജ് ടി ജെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കുമാര്‍ കെ എന്‍, നിമേഷ് കെ എസ്, വിശാഖ് കെ വി, രതീഷ് ടി എസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സമീന്ദ്ര എസ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ മധു കെ ആര്‍ എന്നിവരും പങ്കെടുത്തു.

എറണാകുളം പാലാരിവട്ടത്ത് 90.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കസ്റ്റഡിയിലെടുത്തതായും എക്‌സൈസ് അറിയിച്ചു. കണയന്നൂര്‍ പൂണിത്തുറ സ്വദേശി തോമസ് റെനിയാണ് അനധികൃത വില്‍പനയ്ക്ക് സൂക്ഷിച്ചിരുന്ന മദ്യവുമായി അറസ്റ്റിലായത്. എറണാകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി എം മനൂപ് നേതൃത്വം നല്‍കിയ പരിശോധന സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ടി എന്‍ അജയകുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെ ആര്‍ സുനില്‍, പ്രിവന്റിവ് ഓഫീസര്‍ കെ കെ അരുണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഉണ്ണിക്കുട്ടന്‍ പി എ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അമ്പിളി എം എ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രവീണ്‍ പി സി എന്നിവരും പങ്കെടുത്തു. 

ഇടുക്കിയിലും അനധികൃത മദ്യ വില്‍പനയ്ക്ക് സൂക്ഷിച്ച 40 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടിയെന്ന് എക്‌സൈസ് അറിയിച്ചു. ഉടുമ്പന്‍ചോല കല്‍കൂന്തല്‍ സ്വദേശി ബിബിന്‍ എന്നയാളെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. സ്പെഷ്യല്‍ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ നെബു എ.സി നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഷിജു പി കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ആല്‍ബിന്‍ ജോസ്, അശ്വതി വി, ഡ്രൈവര്‍ ശശി പി കെ എന്നിവരും പങ്കെടുത്തു.

'ഭക്ഷണസാധനം കൈമാറിയ ശേഷം തോർത്തെടുത്ത് മുഖം തുടച്ചു'; പിന്നാലെ പതുങ്ങിയെത്തി ഷൂ മോഷ്ടിച്ച് സ്വിഗി ജീവനക്കാരൻ 
 

Latest Videos
Follow Us:
Download App:
  • android
  • ios