പഞ്ചാബ് ബട്ടിൻഡ സ്വദേശികളായ ചരൺജീത് കുമാർ, രാജ്നീഷ് കുമാർ, ഇന്ദർപ്രീത് സിങ്ങ്, കപിൽ ഗർഗ് എന്നിവരാണ് പ്രതികൾ.
കല്‍പ്പറ്റ: മലയാളികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം (Visa Fraud gang) പിടിയിൽ. വയനാട് സൈബർ പൊലീസാണ് (Wayanad Cyber Police) പഞ്ചാബിൽനിന്ന് നാല് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കാനഡയിലേക്ക് വിസ നൽകാമെന്ന പേരിൽ മീനങ്ങാടി സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അന്തർ സംസ്ഥാന പ്രതികൾ പിടിയിലായത്. പഞ്ചാബ് ബട്ടിൻഡ സ്വദേശികളായ ചരൺജീത് കുമാർ, രാജ്നീഷ് കുമാർ, ഇന്ദർപ്രീത് സിങ്ങ്, കപിൽ ഗർഗ് എന്നിവരാണ് പ്രതികൾ.
കോട്ടയം, പത്തനംതിട്ട ഉൾപ്പടെ സംസ്ഥാനത്തെ വിവിധഭാഗങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. കാനഡയിലേക്കുള്ള വിസയായിരുന്നു പ്രധാന വാഗ്ദാനം. കൽപറ്റ സൈബർ പൊലീസ് പഞ്ചാബിലെ ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിൽ നിന്നും അതിസാഹസികമായാണ് ഇവരെ പിടികൂടിയത്.
സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയായിരുന്നു പ്രതികളുടെ തട്ടിപ്പ്. വിസ തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ സ്ത്രീയെ പിടികൂടാനുള്ള ശ്രമം തുടരുന്നതായും പൊലീസ് അറിയിച്ചു.
