അധ്യാപകൻ അശ്ളീല ചുവയോടെ സംസാരിക്കുകയും ദേഹത്ത് സ്പർശിക്കുകയും ചെയ്തെന്നാണ് വിദ്യാർത്ഥികൾ പൊലീസിൽ മൊഴി നൽകിയത്
കൊല്ലം : വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. മുകുന്ദപുരം സ്വദേശി അബ്ദുൽ വഹാബിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. പന്മനയിലെ മദ്രസയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അധ്യാപകൻ അശ്ളീല ചുവയോടെ സംസാരിക്കുകയും ദേഹത്ത് സ്പർശിക്കുകയും ചെയ്തെന്നാണ് വിദ്യാർഥികൾ പൊലീസിൽ മൊഴി നൽകിയത്. രണ്ടു കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

അതേ സമയം, തൃശ്ശൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കോടതി കനത്ത ശിക്ഷ വിധിച്ചു. 33 കൊല്ലം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഉഴത്ത് കടവ് സ്വദേശി സതീശനെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി എൻ വിനോദ് ശിക്ഷിച്ചത്. 2021 ഡിസംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസ് പ്രായമുള്ള കുട്ടിയെയാണ് വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് പ്രതി പീഡിപ്പിച്ചത്. കുട്ടിയെ വീടിന് സമീപത്തെ കുറ്റികാട്ടിലെത്തിച്ചായിരുന്നു പീഡനം.
മഞ്ജുവിനെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്, എതിർത്ത് സംസ്ഥാനം സുപ്രീം കോടതിയിൽ
