Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് സ്വർണക്കട്ടി കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ

 കോഴിക്കോട് നഗരത്തിൽ വെച്ച് സ്വർണക്കട്ടി കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ക​ക്കോടി മൂ​ട്ടോളി സ്വദേശി​ കെ.കെ ലതീഷിനെയാണ്​ (37) കസബ പൊലീസ്​ അറസ്റ്റ് ചെയ്​തത്​.  

Kozhikode man has been arrested in a gold nugget robbery case in Kozhikode
Author
Kerala, First Published Nov 12, 2021, 12:21 AM IST

കോഴിക്കോട്​: കോഴിക്കോട് നഗരത്തിൽ വെച്ച് സ്വർണക്കട്ടി കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ക​ക്കോടി മൂ​ട്ടോളി സ്വദേശി​ കെ.കെ ലതീഷിനെയാണ്​ (37) കസബ പൊലീസ്​ അറസ്റ്റ് ചെയ്​തത്​.  സെപ്​തംബർ 20-ന്​ രാത്രി കണ്ടംകുളം ജൂബിലി ഹാളിന്​ സമീപം രാത്രി പത്തരയോടെയാണ്​​ കേസിനാസ്​പദമായ സംഭവം​ നടന്നത്. 

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക്​ റോഡിലെ സ്വർണ ഉരുക്കുശാലയിൽ നിന്നും മാങ്കാവിലെ താമസ സ്ഥല​ത്തേക്ക്​ കൊണ്ടുപോവുകയായിരുന്ന 1.2 കിലോഗ്രാം സ്വർണം ബംഗാൾ വർധമാൻ സ്വദേശി റംസാൻ അലിയിൽ നിന്നാണ്​ അന്ന് കവർന്നത്​.

റംസാൻ സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്നെത്തിയ സംഘം ​പാളയം തളി ജൂബിലിഹാളിനു മുന്നിൽ വെച്ച്​​ തടഞ്ഞുനിർത്തുകയും കഴുത്തിന്​ പിടിച്ച്​ തള്ളി ചവിട്ടി വീഴ്​ത്തിയശേഷം പാൻറ്​സി​ന്റെ കീശയിലുണ്ടായിരുന്ന സ്വർണം തട്ടിപ്പറിച്ചെടുത്ത്​ കടന്നുകളയുകയായിരുന്നു.

Fake lottery| ശ്രീകൃഷ്ണപുരത്ത് വ്യാജ ലോട്ടറി വില്‍പന നടത്തുന്ന സംഘം പിടിയിൽ

റംസാൻ ബഹളംവെച്ചതോടെ സമീപവാസികൾ വിവരമറിയിച്ച്​ സ്​ഥലത്തെത്തിയ പൊലീസ്​ സംഘം എല്ലാ റോഡിലും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. അന്വേഷണത്തിൽ നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘമാണ്​ സ്വർണം കവർന്നതെന്ന്​  വ്യക്തമായിരുന്നു. പ്രദേശത്തെ വിവിധ വ്യാപാര സ്​ഥാപനങ്ങളിലെയടക്കം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ച ചില സൂചനകളിൽ നിന്നാണ്​ പ്രതികളിലൊരാളെ  തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.

Follow Us:
Download App:
  • android
  • ios