ആഗ്രയിൽ മറ്റൊരു ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാനായി വിളിച്ചുവരുത്തി 37കാരിയെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. പഴയ കേസിൽ പ്രതിഭാഗം വക്കീലായിരുന്ന 57കാരനായ ജിതേന്ദ്രയാണ് യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.
ആഗ്ര: ദില്ലിയിൽ കൂട്ട ബലാത്സംഗത്തിനിരയായ 24 വയസുകാരിയെ ബലാത്സംഗം ചെയ്ത് പ്രതിഭാഗം അഭിഭാഷകൻ. നവംബർ 7 ന് ഏക്ത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ 57കാരനായ അഡ്വ. ജിതേന്ദ്ര എന്ന അഭിഭാഷകനാണ് പ്രതി. ഇതിന് മുൻപത്തെ കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതി ഭാഗം വക്കീൽ ആയിരുന്നു ഈ കേസിലെ പ്രതിയായ അഡ്വ. ജിതേന്ദ്ര. പഴയ കേസിന്റെ ഒത്തുതീർപ്പിനായാണ് ജിതേന്ദ്ര യുവതിയെ വിളിച്ചു വരുത്തിയതെന്ന് പരാതിയിൽ പറയുന്നു. നവംബർ 6 ന് രാത്രി ആണ് ജിതേന്ദ്ര ഒത്തുതീർപ്പിനായി വിളിച്ചുവരുത്തിയത്. കാറിൽ നിർബന്ധിച്ച് കയറ്റിയെന്നും മദ്യം കുടിപ്പിച്ചു എന്നും അതിജീവിത ആരോപിക്കുന്നു. പിന്നീട് യുവതിയെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽപ്പറയുന്നത്.
പരാതി ലഭിച്ചതിന് ശേഷം ജിതേന്ദ്രയെ അറസ്റ്റ് ചെയ്യാനായി ഇയാളുടെ ഫ്ലാറ്റിലേക്ക് പൊലീസ് പോയിരുന്നു. ഈ സമയത്ത് രക്ഷപ്പെടാനായി അടുത്ത ഫ്ലാറ്റിലേക്ക് ചായിയ ഇയാൾ വീണ് കാൽ ഒടിയുകയും ചെയ്തു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അഭിഭാഷകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു എന്നും കേസ് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.


