ദില്ലിയിൽ പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് യുവാവിന്‍റെ ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കള്‍ മുറിച്ചുമാറ്റിയതായി പരാതി. സംഭവത്തില്‍ തട്ടികൊണ്ട് പോകലിനും കൊലപാതക ശ്രമത്തിനും ഭാര്യയുടെ ബന്ധുക്കൾക്ക ഏതിരെ കേസ് എടുത്തു.

ദില്ലി: ദില്ലിയിൽ പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് യുവാവിന്‍റെ ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കള്‍ മുറിച്ചുമാറ്റിയതായി പരാതി. സംഭവത്തില്‍ തട്ടിക്കൊണ്ട് പോകലിനും കൊലപാതക ശ്രമത്തിനും ഭാര്യയുടെ ബന്ധുക്കൾക്ക് ഏതിരെ കേസ് എടുത്തു.

ദില്ലി രാജോരി ഗാര്‍ഡനിലാണ് സംഭവം. സാഗര്‍പുര്‍ സ്വദേശിയായ യുവാവും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും ദില്ലിക്ക് പുറത്ത് പോയി രജിസ്റ്റർ വിവാഹം ചെയ്തു. തുടർന്ന് രജോരി ഗാർഡനിൽ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. 

ഇതിനിടെ ഇവർ താമസിക്കുന്ന സ്ഥലം കണ്ടെത്തിയ യുവതിയുടെ വീട്ടുകാര്‍ യുവാവിനെ അവിടെ വച്ച്‌ തന്നെ മർദ്ദിക്കുകയും ജനനേന്ദ്രിയം മുറിച്ചെന്നുമാണ് പരാതി. യുവാവ് ഇപ്പോൾ ദില്ലി സഫദ്ർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ആശുപത്രി അധികൃതരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഇതിനിടെ പരാതി നൽകിയിട്ടും ആദ്യ ഘട്ടത്തിൽ അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയതിന് രണ്ടു പൊലീസുകാരെ സസ് പെൻഡ് ചെയ്തു.