പാറ്റ്ന മെഡിക്കൽ കോളേജിൽ മണിക്കൂറുകളോളം ആംബുലൻസിൽ കഴിയേണ്ടിവന്നു, ആശുപത്രി പണം ആവശ്യപ്പെട്ടതായി കുടുംബം ആരോപിച്ചു

പാറ്റ്ന: ബിഹാറിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചികിത്സ കിട്ടാതെ മരിച്ചു. മുസഫർനഗർ സ്വദേശിയായ പതിനൊന്നുകാരിയാണ് മരിച്ചത്. മുസഫർനഗറിൽ നിന്ന് പാറ്റ്ന മെഡിക്കൽ കോളേജിൽ എത്തിച്ച പെൺകുട്ടി ചികിത്സ കിട്ടാതെ ആംബുലൻസിൽ കഴിഞ്ഞത് മണിക്കൂറുകളോളമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പണം ആവശ്യപ്പെട്ടെന്നു കുട്ടിയുടെ കുടുംബം ആരോപിച്ചു. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ ഇരയായത് ഗുരുതരാക്രമണത്തിനാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി പെൺകുട്ടിയുടെ കഴുത്തിലും മുറിവേൽപ്പിച്ചിരുന്നു. കേസിൽ പ്രതി രോഹിത്ത് സെനിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം