കഴുത്ത് ഞെരിച്ചതിന്റെയും സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ചതിന്റെയും അടയാളങ്ങള്‍ മൃതദേഹത്തുണ്ടായിരുന്നു. തുടർന്ന് കുഞ്ഞിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. 

ത്രിപുര: മകളുടെ ആറുവയസായ കൂട്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് സംഭവം. കച്ക്​ല ത്രിപുര എന്നയാളാണ് അറസ്റ്റിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇയാളുടെ മകൾക്കൊപ്പം കളിക്കാൻ വന്നതായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടിയെന്ന് പൊലീസ് പറയുന്നു. എന്നാൽ, വൈകുന്നേരമായിട്ടും കുട്ടി മടങ്ങിവരാത്തതിനെ തുടർന്ന് ഇവരുടെ വീട്ടിൽ അന്വേഷിച്ചെങ്കിലും കണ്ടില്ലെന്നായിരുന്നു മറുപടി. പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിൽ അരക്കിലോ മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കഴുത്ത് ഞെരിച്ചതിന്റെയും സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ചതിന്റെയും അടയാളങ്ങള്‍ മൃതദേഹത്തുണ്ടായിരുന്നു. തുടർന്ന് കുഞ്ഞിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലും കച്ക്​ലയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി.

Read Also: ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു, ഭർത്താവിനെ അപായപ്പെടുത്താനും ശ്രമം; പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്