കാനഡ: മുന്‍ഭാര്യയുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയായി പൊലീസ് ആരോപിച്ചതിന് പിന്നാലെ ഇന്ത്യക്കാരനെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 36കാരനായ രാകേഷ് പട്ടേലിനെയാണ് വെള്ളിയാഴ്ച ടൊറന്‍റോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

രാകേഷ് പട്ടേലിന്‍റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. ജനുവരി 17നാണ് രാകേഷ് പട്ടേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 13നാണ് രാകേഷ് പട്ടേലിന്‍റെ മുന്‍ഭാര്യ ഹീരല്‍ പട്ടേല്‍ കൊല്ലപ്പെട്ടത്.  28കാരിയായ  ഹീരല്‍ പട്ടേലിന്‍റെ കൊലപാതകത്തില്‍ പൊലീസ് മുഖ്യപ്രതിയായി സംശയിച്ചിരുന്നത് രാകേഷ് പട്ടേലിനെയായിരുന്നു. രാകേഷ് പട്ടേലും ഹീരല്‍ പട്ടേലും ഒരേ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് സ്വദേശികളായ ഇരുവരും ടൊറന്‍റോയില്‍ താമസിച്ചുവരികയായിരുന്നു. അഞ്ചുവര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2019 ഓഗസ്റ്റിലാണ് ഇവര്‍ വേര്‍പിരിഞ്ഞത്. 

Read More: ദില്ലിയിൽ അമ്മയും മകനും കുത്തേറ്റ് മരിച്ചനിലയിൽ; മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍