Asianet News MalayalamAsianet News Malayalam

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

അടിവസ്ത്രത്തിലും ജീൻസിനുള്ളിലും ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. സംഭവത്തില്‍ ഷാർജയിൽ നിന്നെത്തിയ പാലക്കാട് തേൻ കുറിശി സ്വദേശി പിടിയിലായി.

man held for gold smuggling in inner wear at nedumbassery
Author
Kochi, First Published Dec 21, 2019, 10:24 AM IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വർണമിശ്രിതമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ പാലക്കാട് തേൻ കുറിശി സ്വദേശിയുടെ പക്കല്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. അടിവസ്ത്രത്തിലും ജീൻസിനുള്ളിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താണ് ശ്രമിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം 51 ലക്ഷം രൂപയോളം വിലവരുന്ന ഒന്നര കിലോ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടിയിരുന്നു.  സൗദിയിൽ നിന്നും  വരികയായിരുന്ന വന്ന സൗദി എയർലൈൻസിലെ യാത്രക്കാരനായ മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണം പിടിച്ചത്. റീചാർജബിൾ ഫാനി‍ന്‍റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

More Related News

Read more at: നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട, പിടികൂടിയത് രണ്ട് കോടിയുടെ സ്വര്‍ണം ...

Read more at: വിവാഹം കഴിഞ്ഞ് നാലാം നാള്‍, ഭർതൃവീട്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ സ്വർണ്ണവുമായി നവവധു കടന്നു ...

Read more at: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വർണ്ണം പിടികൂടി...

Follow Us:
Download App:
  • android
  • ios