കൊൽക്കത്ത: ഐഎസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുവെന്ന്  ആരോപിക്കപ്പെടുന്ന പ്രതി കോടതിയിൽ വച്ച് ജ‍‍ഡ്ജിക്ക് നേർക്ക് ഷൂസ് എറിഞ്ഞതായി റിപ്പോർട്ട്. കൊൽക്കത്തിയിലെ ബാങ്ക്ഷാൾ കോടതിയിൽ വച്ചാണ് അബു മൂസ എന്നയാൾ ജ‍ഡ്ജി പ്രസൻജിത് ബിശ്വാസിന് നേർക്ക് ഷൂസെറിഞ്ഞത്. എന്നാൽ ലക്ഷ്യം തെറ്റിയ ഷൂസ് ചെന്ന് പതിച്ചത് ദേശീയ അന്വേഷണ ഏജൻസി ഉദ്യോ​ഗസ്ഥനായ തമാൽ മുഖർജിയുടെ മേലാണ്. ആക്രമണത്തിൽ തനിക്ക് പരിക്കേറ്റതായി മുഖർജി വ്യക്തമാക്കി.

ഐഎസുമായും ജമാഅത്ത്-മുജാഹിദ്ദീൻ ബംഗ്ലാദേശുമായും (ജെഎംബി) ബന്ധമുണ്ടെന്നാരോപിച്ച് 2016 ൽ അറസ്റ്റിലായ മൂസ ജുഡീഷ്യൽ റിമാൻഡിലാണ്. ജയിലിൽ മോശം പെരുമാറ്റത്തിന്റെയും അക്രമപ്രവർത്തനങ്ങളുടെയും രേഖകളുള്ള ആളാണ്  പ്രതി. മനുഷ്യനിർമിത നിയമങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്നും നീതി ലഭിക്കില്ലെന്നും ഷൂസ് എറിയുന്നതിനുമുമ്പ് പ്രതി  വിളിച്ചു പറഞ്ഞതായി മുഖര്‍ജി വ്യക്തമാക്കി. 2018 ൽ ഇയാൾ നഗരത്തിലെ പ്രസിഡൻസി കറക്ഷണൽ ഹോമിൽ ഒരു ജയിൽ വാർഡനെ ആക്രമിക്കുകയും പരിക്കേൽപിക്കുകയും ചെയ്തിരുന്നു.

നിര്‍ഭയ: വധശിക്ഷ നീട്ടിയ ഉത്തരവിനെതിരെയുള്ള കേന്ദ്രത്തിന്റെ ഹര്‍ജിയിൽ വിധി ഇന്ന് ...

പയ്യന്നൂരിൽ വിദ്യാർത്ഥികള്‍ക്കെതിരെ സദാചാര ആക്രമണം: 5 പേർ അറസ്റ്റിൽ ...