ക്ഷേത്രവളപ്പിലെ മുറിയിലാണ് പൂജാരി ഉറങ്ങിയത്. പൂജാരിയും സംഭവം അറിഞ്ഞില്ല. ക്ഷേത്രത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖംമൂടി ധരിച്ച ഒരാൾ ക്ഷേത്രത്തിൽ പ്രവേശിച്ച് പണം അപഹരിച്ചതായി പൊലീസ് കണ്ടെത്തി.

ബെം​ഗളൂരു: ബെം​ഗളൂരുവിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് 14 ലക്ഷം രൂപ കവർന്നു. യെലഹങ്ക ന്യൂ ടൗണിലെ എ സെക്ടറിലുള്ള ശ്രീ ശ്രീനിവാസ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നാണ് 14 ലക്ഷം രൂപ അജ്ഞാതൻ മോഷ്ടിച്ചത്. രണ്ട് പെട്ടികൾ തകർത്ത് മോഷ്ടാവ് പണവുമായി രക്ഷപ്പെട്ടു. യെലഹങ്ക ന്യൂ ടൗൺ പൊലീസ് മോഷണത്തിന് കേസെടുത്ത് പ്രതിക്കായുള്ള തിരച്ചിൽ ആരംഭിച്ചു. ക്ഷേത്ര കവാടത്തിൽ സുരക്ഷാ ജീവനക്കാരനെ വിന്യസിച്ചിരുന്നെങ്കിലും വിദ​ഗ്ധമായി മോഷ്ടാവ് അകത്തുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ക്ഷേത്രവളപ്പിലെ മുറിയിലാണ് പൂജാരി ഉറങ്ങിയത്. പൂജാരിയും സംഭവം അറിഞ്ഞില്ല. ക്ഷേത്രത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖംമൂടി ധരിച്ച ഒരാൾ ക്ഷേത്രത്തിൽ പ്രവേശിച്ച് പണം അപഹരിച്ചതായി പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ തിരിച്ചറിയാനാകുമെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. 

പോസ്റ്റ് ഓഫീസില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ വനിത പോസ്റ്റ്മാസ്റ്റര്‍ പണം ചെലവഴിച്ച വഴിയെ കുറിച്ച് പൊലീസിന് സൂചന