സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് മടങ്ങും വഴി വസന്ത് വിഹാറില്‍ വച്ച് പ്രതികള്‍ ബലമായി കാറില്‍ കയറ്റുകയായിരുന്നുവെന്നാണ് പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ മൊഴി. ദില്ലിയിലെ നിരത്തുകളിലൂടെ സഞ്ചരിക്കുന്നതിനിടെ കാറിൽ വച്ച് രണ്ട് പേർ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.
ദില്ലി: ഓടുന്ന കാറില്‍ പതിനഞ്ച് കാരി കൂട്ട ബലാത്സംഗത്തിനിരയായ (Gang Rape) സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. രാജ്യതലസ്ഥാനത്താണ് നടുക്കുന്ന സംഭവം നടന്നത്. കൃത്യത്തിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസികളായ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കൻ ദില്ലിയിലെ വസന്ത് വിഹാറിലാണ് സംഭവം. മഹിപാൽപൂരിലാണ് ഓടുന്ന കാറിൽ ബലാത്സംഗത്തിനിരയായത്.
ഇക്കഴിഞ്ഞ ആറിനാണ് ദാരുണ സംഭവം നടന്നത്. പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രി അധികൃതര്‍ രണ്ട് ദിവസത്തിന് ശേഷം പൊലീസിന് വിവരം നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകമറിയുന്നത്. സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് മടങ്ങും വഴി വസന്ത് വിഹാറില്‍ വച്ച് പ്രതികള്‍ ബലമായി കാറില്‍ കയറ്റുകയായിരുന്നുവെന്നാണ് പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ മൊഴി. മൊഹിപാൽ പൂരിലെത്തി മദ്യപിച്ച ശേഷം ഇവർ പെൺകുട്ടിയുമായി ദില്ലിയിലൂടെ കാറിൽ സഞ്ചരിച്ചു. ദില്ലിയിലെ നിരത്തുകളിലൂടെ സഞ്ചരിക്കുന്നതിനിടെ കാറിൽ വച്ച് രണ്ട് പേർ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പിന്നീട് ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് വീണ്ടും ബലാത്സംഗത്തിനിരയാക്കി ഉപേക്ഷിച്ചു എന്നും പെണ്‍കുട്ടി പറയുന്നു.
Also Read : മകളെ കൂട്ടബലാത്സംഗത്തിനിരയാക്കി ; അച്ഛനും സുഹൃത്തുക്കള്‍ക്കും 20 വര്‍ഷം തടവ്
സംഭം നടന്ന് രണ്ട് ദിവസത്തിന് ശേഷം പെൺകുട്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയുമായി ബന്ധപ്പെട്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ കുട്ടിയുടെ വീടിന് അടുത്ത് താമസിക്കുന്ന മൂന്ന് പേര്‍ അറസ്റ്റിലായി. 23 ഉം, 25ഉം, 35 വയസ്സുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read : പ്രണയബന്ധം പുറത്തറിയാതിരിക്കാൻ സഹോദരിയുടെ ക്വട്ടേഷൻ ; 12കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
