ഇവർ കുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ട് ബീച്ചിൽ പോവുകയും അവിടെ കാറിൽ വച്ച് ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തുവെന്ന് വ്യക്തമായതോടെയാണ്...

ഫ്ലോറിഡ: ഫ്ളോറിഡയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗിംകമായി ഉപയോഗിച്ച (Sexual Abuse) കായികാധ്യാപിക അറസ്റ്റിൽ. 38കാരിയായ ടെയ്ലർ ആൻഡേഴ്സണെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്പോർട്സ് അക്കാദമിയായ (Sports Academy) ഐഎംജി അക്കാദമിയിൽ അധ്യാപികയായ (Sports Teacher) ഇവർ ഏറെ നാളായി ഒളിവിലായിരുന്നു. എന്നാൽ തിങ്കളാഴ്ച ഇവർ പൊലീസിന് മുന്നിൽ കീഴടങ്ങി. വിദ്യാർത്ഥിയുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ അക്കാദമിയിൽ നിന്ന് പുറത്താക്കിയിരുന്നു. 

അധ്യാപിക വിദ്യാർത്ഥിയെ ലൈംഗികമായി ഉപയോഗിക്കുന്ന വിവരം കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്ന സംഘമാണ് അക്കാദമിയെ അറിയിച്ചത്. ഇതിനോടകം തന്നെ ചില അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. കുട്ടിയോട് അന്വേഷിച്ചപ്പോൾ വിശദവിവരങ്ങൾ ലഭിച്ചു. ഇതോടെ അക്കാദമി ടെയ്ലറെപുറത്താക്കുകയും കുട്ടിയുടെ രക്ഷിതാക്കളെയും പൊലീസിനെയും വിവരമറിയിക്കുകയും ചെയ്തു. 2021 ജനുവരിയിലാണ് ടെയ്ലർ അക്കാദമിയിൽ ജോലിയിൽ പ്രവേശിച്ചത്. 

Read More: തെളിവുകൾ നശിപ്പിക്കുമെന്ന് വാദം : ഹാൻസ് പ്രതികൾക്ക് തന്നെ മറിച്ചുവിറ്റ പൊലീസുകാരുടെ ജാമ്യപേക്ഷ കോടതി തള്ളി

വിദ്യാർത്ഥിക്ക് ഇവർ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ കൈമാറിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇവർ കുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ട് ബീച്ചിൽ പോവുകയും അവിടെ കാറിൽ വച്ച് ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തുവെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.