കണ്ണൂർ തലശ്ശേരി ചോനാടത്ത് നിർത്തിയിട്ട ലോറിയിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ.

കണ്ണൂർ: കണ്ണൂർ തലശ്ശേരി ചോനാടത്ത് നിർത്തിയിട്ട ലോറിയിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ലോറി ക്ലീനർ ജെറീഷ്, സുഹൃത്ത് അഫ്നാസ് എന്നിവരെയാണ് തലശ്ശേരി പോലീസ് പിടികൂടിയത്. മുംബൈയിൽ നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന ചോളംവയൽ സ്വദേശി പ്രജേഷിന്റെ ലോറിയിൽ നിന്നാണ് പണം കവർന്നത്. ഏപ്രിൽ ആറിന് ഉച്ചയോടെയാണ് സംഭവം. മുംബൈയിൽ നിന്ന് കൊപ്ര വില്പന നടത്തി ലഭിച്ച പണവുമായി മടങ്ങുകയായിരുന്നു. ലോറിയുടെ ക്യാബിൻ്റെ വലതുവശത്തെ ഗ്ലാസ് തകർത്താണ് ബർത്തിൽ സൂക്ഷിച്ച പണം മോഷ്ടിച്ചത്. 

Pope Francis funeral LIVE |Asianet News Live |Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്