Asianet News MalayalamAsianet News Malayalam

മഞ്ചേരിയിൽ കൊലക്കേസ് പ്രതിക്കു വെട്ടേറ്റു, ആക്രമണം ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ

മഞ്ചേരി നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ കുഞ്ഞാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഷു ഹൈബിനാണ് വെട്ടേറ്റത്

murder case accused attacked and hacked in malappuram Manjeri etj
Author
First Published Dec 30, 2023, 11:36 AM IST

മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു.  നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 12ഓടെയാണ് നെല്ലിക്കുത്ത് സ്‌കൂളിന് സമീപത്ത് ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ വെട്ടേൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയതിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ മാർച്ച് 29ന് രാത്രി മഞ്ചേരി പയ്യനാട് വെച്ചാണ് ബൈക്കിലെത്തിയ ഒരു സംഘം മഞ്ചേരി നഗരസഭാ 16-ാം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ (52)നെ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ അബ്ദുൽ ജലീലിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 

ഒരു വിഷയത്തിൽ മധ്യസ്ഥ ചർച്ച കഴിഞ്ഞ് മൂന്നുപേർക്കൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. 30ന് വൈകുന്നേരം ആറുമണിയോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിവെച്ചാണ് അബ്ദുൾ ജലീൽ മരിച്ചത്. കേസിലെ മുഖ്യപ്രതിയായ ഷുഹൈബിനെ തമിഴ്‌നാട്ടിൽനിന്നാണ് പിടികൂടിയത്. കൃത്യം നടന്ന ചൊവ്വാഴ്ച രാത്രി 12.45 മുതൽ ഷുഹൈബിൻറെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios