ലക്നൗ: ബിജ്നോറിന് പിന്നാലെ യുപിയിലെ ബഹരിച്ചില്‍നിന്നും സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കട്ടിലില്‍ കെട്ടിയിട്ട നിലയിലാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെ സ്ത്രീ മരിച്ചത് ആസിഡ് ആക്രമണത്തിലാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

ബിജ്നോറില്‍ മൃതദേഹം കിടന്ന സ്ഥലത്തിന് സമീപത്തുനിന്ന് മൂന്ന് ഒഴിഞ്ഞ കാട്രിഡ്ജുകള്‍ കണ്ടെത്തി. സ്ത്രീയ്ക്ക് നേരെ വെടിയുതിര്‍ത്തിട്ടുണ്ടാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പൊലീസ്. 

Read Also : യുപിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം, വെടിയേറ്റിട്ടുണ്ടാകാമെന്ന് പൊലീസ്

ഡിഎന്‍എ പരിശോധന വഴി കണ്ടെത്താമെന്നാണ് പൊലീസ് കരുതുന്നതെന്ന് ഉയര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു. സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമാല്ലെന്നും പൊലീസ് വ്യക്തമാക്കി. 

Read Also: യുപിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ അടിച്ച് കൊന്ന സംഭവം; എട്ട് പ്രതികള്‍ അറസ്റ്റിലായെന്ന് പൊലീസ്