പാലക്കാട് കാവശ്ശേരി സ്വദേശി ഉണ്ണികൃഷ്ണനാണ് നായയെ കൊന്നയാൾക്കെതിരെ നടപടി ആവശ്യപെട്ട് നായയുടെ ജഡവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. 

പാലക്കാട്: താൻ ഓമനിച്ച് വളർത്തിയ നായയെ കൊലപ്പെടുത്തിയതിൽ പരാതിയുമായി ഉടമ. കൊല്ലപ്പെട്ട നായയുടെ ജഡവുമായി നാല് കിലോമീറ്റർ നടന്ന് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഉടമ പരാതി നല്‍കിയത്. പാലക്കാട് കാവശ്ശേരി സ്വദേശി ഉണ്ണികൃഷ്ണനാണ് നായയെ കൊന്നയാൾക്കെതിരെ നടപടി ആവശ്യപെട്ട് നായയുടെ ജഡവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. 

കാവശ്ശേരിയിൽ നിന്നും ആലത്തൂർ പൊലീസ് സ്റ്റേഷനിലേക്കുള്ള നാല് കിലോമീറ്റര്‍ ദൂരമാണ് നായയുടെ ജഡം തോളിൽ ചുമന്ന് ഉണ്ണികൃഷ്ണന്‍ നടന്നത്. താൻ ഒമനിച്ച് വളർത്തിയ നായയെ കത്തികൊണ്ട് ആഴത്തിൽ കുത്തി കൊലപ്പെടുത്തിയതാണെന്നും സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ പരാതി നൽകാനാണ് എത്തിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പൊലീസിന് പുറമെ മൃ​ഗസംരക്ഷണ വകുപ്പിലും പരാതി നൽകുമെന്ന് ഇയാൾ അറിയിച്ചു.

കൂടുതല്‍ വായനയ്ക്ക്: 'വെടിയേറ്റിട്ടും പോരാടി'; ലഷ്കറെ ത്വയിബ ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റ മിലിട്ടറി ഡോ​ഗ് വിടപറഞ്ഞു

മലപ്പുറം പൊലീസിന്‍റെ 'ഓപ്പറേഷൻ തല്ലുമാല'; 200 പേർക്കെതിരെ കേസ്; 5.39 ലക്ഷം രൂപ പിഴ

മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിൽ 'ഓപ്പറേഷൻ തല്ലുമാല' എന്ന പേരിൽ മിന്നൽ പരിശോധനയുമായി പൊലീസ്. ലഹരി ഉപയോഗവും വിൽപ്പനയും തടയുക, വാഹന നിയമലംഘനങ്ങൾ പിടികൂടുക, വിദ്യാർത്ഥികൾ തമ്മിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടാകുന്ന ഇടങ്ങളിൽ സമാധാനന്തരീക്ഷം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് മിന്നൽ പരിശോധന നടത്തിയത്. വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 200 പേർക്കെതിരെ കേസെടുത്തു. ഇവരിൽ നിന്നായി 5.39 ലക്ഷം രൂപ പിഴയീടാക്കി. 205 വാഹനങ്ങൾ പിടിച്ചെടുത്തു.

ഹൈസ്‌കൂൾ തലം മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളാണ് പരിശോധനയിൽ പൊലീസിന്റെ പിടിയിലായത്. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 53 വിദ്യാർത്ഥികൾക്കും ഇവരുടെ രക്ഷിതാക്കൾക്കുമെതിരെ കേസെടുത്തു. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന് 69ഉം നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓടിച്ചതിന് 22ഉം വിദ്യാർത്ഥികൾക്കെതിരെയും നിയമ നടപടിയെടുത്തു.മേലാറ്റൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂൾ പരിസരങ്ങളിൽ വച്ച് ലഹരി ഉപയോഗം നടത്തിയതിന് ഒരാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.