തൃശൂര്‍: പ്രായപൂർത്തിയാവാത്ത സ്‌കൂൾ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. തിരുവത്ര സ്വദേശി റഷീദ് ആണ് ചാവക്കാട് പൊലീസിന്റെ പിടിയിൽ ആയത്.

ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ ഷാപ്പിൽ കള്ള് കുടിക്കാൻ വന്നപ്പോഴാണ് പിടികൂടിയത്. കള്ളുഷാപ്പിൽ വച്ച് മാസ്ക് ഊരിയപ്പോൾ തിരിച്ചറിഞ്ഞ ആളുകൾ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read more: ഭീഷണിപ്പെടുത്തി സ്വത്ത് കൈക്കലാക്കാന്‍ അമ്മയുടെ നഗ്‌ന ചിത്രം പകര്‍ത്തി; മകന്‍ പിടിയില്‍  

Read more: കോഴിക്കൂട്ടിലും കയ്യിട്ടു; 10000 പോലും വിലയില്ലാത്ത കൂടിന് 25000 രൂപ; സോഫ്റ്റ്‌വെയറിനെ പഴിച്ച് പഞ്ചായത്ത്