ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പടുത്തിയുള്ള കോഴിക്കൂട് വിതരണത്തിലും ലക്ഷങ്ങളുടെ തട്ടിപ്പ്. പതിനായിരം പോലും വില വരാത്ത കൂടിന് വീട്ടുകാരിൽ നിന്ന് വാങ്ങിയത് 25000 രൂപ. നൽകിയ കോഴിക്കൂടിന് നിലവാരമില്ലെന്നും നാട്ടുകാരുടെ പരാതി. 

പഞ്ചായത്തിലെ അമ്പതിലധികം കുടുംബങ്ങൾക്കാണ് കോഴിക്കൂട് അനുവദിച്ചത്. ഇക്കൂട്ടത്തിലെ ഒരാളാണ് അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായ റിൻസ്. വീട്ടിൽ കൊണ്ടുവച്ച കോഴിക്കൂടിന് എന്ത് വില വരുമെന്ന് റിൻസ് പറയും. ഒട്ടും നിലവാരമില്ലാത്ത സാധനങ്ങൾ വച്ചാണ് കോഴിക്കൂട് പണി‍ഞ്ഞിരിക്കുന്നതും റിന്‍സ് പറയുന്നു.

Read more: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ അയൽവാസി കുത്തിപ്പരിക്കേൽപ്പിച്ചു

ചുരുങ്ങിയത് ഏഴര ലക്ഷത്തിന്റെയെങ്കിലും വെട്ടിപ്പ് നടന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം ഈ തട്ടിപ്പിലും എസ്റ്റിമേറ്റ് തയ്യാറാക്കിയ സോഫ്റ്റ്‌വെയറിനെ പഴിച്ച് കൈകഴുകാനാണ് പഞ്ചായത്തിന്റെ ശ്രമം.

Read more: ഭീഷണിപ്പെടുത്തി സ്വത്ത് കൈക്കലാക്കാന്‍ അമ്മയുടെ നഗ്‌ന ചിത്രം പകര്‍ത്തി; മകന്‍ പിടിയില്‍