മരിച്ചയാളുടെ അയൽക്കാരനാണ് കൊല നടത്തിയതെന്ന് സൂചന കിട്ടിയതായി മഞ്ചേരി പൊലീസ് പറഞ്ഞു. ഇയാള്‍ പൊലീസില്‍ കീഴടങ്ങിയതായാണ് സൂചന

മലപ്പുറം: മലപ്പുറം പയ്യനാട് പോക്സോ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വയലിൽ കുത്തേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ രാവിലെ മുതൽ കാണാനില്ലായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യാഴാഴ്ച രാവിലെ 11.30 തോടെ വീടിനടുത്തുള്ള കവിങ്ങിൻ തോട്ടത്തിൽ വെച്ചാണ് സംഭവം. മരിച്ചയാളുടെ അയൽക്കാരനാണ് കൊല നടത്തിയതെന്ന് സൂചന കിട്ടിയതായി മഞ്ചേരി പൊലീസ് പറഞ്ഞു. ഇയാള്‍ പൊലീസില്‍ കീഴടങ്ങിയതായാണ് സൂചന.

ഇയാളുടെ സഹോദരിയുടെ മകളെ പീഡിപ്പിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കുത്താനുപയോഗിച്ചതെന്ന് കരുതുന്ന കത്തി മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ചു. 2016 ലാണ് പോക്സോ കേസിനാസ്പദമായ സംഭവം നടന്നത്.