സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂർ സഹകരണ കോളേജിലെ സെക്രട്ടറിയും അധ്യാപകനുമാണ് സുകുമാരൻ. നാല് വിദ്യാർത്ഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മലപ്പുറം: മലപ്പുറത്ത് സിപിഎം നേതാവായ (CPM Leader) അധ്യാപകനെതിരെ പോക്സോ കേസ് (Pocso Case). മലപ്പുറം (Malappuram) എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. മോശമായി പെരുമാറിയെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലാണ് അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്.
Also Read: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അച്ഛൻ വീണ്ടും മകളെ പീഡിപ്പിച്ചു; കൊടും ക്രൂരത, അറസ്റ്റ്
സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂർ സഹകരണ കോളേജിലെ സെക്രട്ടറിയും അധ്യാപകനുമായ സുകുമാരനെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. നാല് വിദ്യാർത്ഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് സുകുമാരനെതിരെ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസെടുത്തതിന് പിന്നാലെ മജിസ്ട്രേറ്റ് മുൻപാകെ വിദ്യാർത്ഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിജിപി
Also Read: പീഡന കേസിലെ ഇരയെയും മാതാവിനെയും ആക്രമിച്ചു; പോക്സോ പ്രതിയുടെ ജാമ്യം റദ്ദാക്കി
Also Read: ഉത്തരേന്ത്യൻ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, കൈക്കൂലി ആവശ്യപ്പെട്ട എ.എസ്.ഐക്കെതിരെ കോടതി
