ബൈക്ക് മോഷണക്കേസ് പ്രതി വിഷ്ണു എന്ന ബിച്ചുവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
എറണാകുളം: ഇടപ്പള്ളിയിൽ പൊലീസിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്. ബൈക്ക് മോഷണക്കേസ് പ്രതി വിഷ്ണു എന്ന ബിച്ചുവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. എച്ച്.എം.ടി കോളനി സ്വദേശിയാണ് ബിച്ചു.
മെട്രോ സ്റ്റേഷന് സമീപത്ത് മോഷ്ടിച്ച ബൈക്ക് തള്ളിക്കൊണ്ടുപോവുകയായിരുന്ന വിഷ്ണുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് എഎസ്ഐ ഗിരീഷ് കുമാറിന് കുത്തേറ്റത്. കൈത്തണ്ടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എഎസ്ഐ ആശുപത്രി വിട്ടു. വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് പ്രതിയെ റിമാന്റ് ചെയ്തു.
