Asianet News MalayalamAsianet News Malayalam

ദമ്പതികളുടെ അരലക്ഷം തട്ടിയ പ്രതി പൊലീസ് സ്റ്റേഷനിലെ 'സഹായി'. സിസിടിവിയിൽ കുടുങ്ങി, ഒടുവിൽ പിടിയിൽ

കഴിഞ്ഞ ഒക്ടോബര്‍ 17ന് കൊച്ചി സ്വദേശികളായ അബ്ദുള്‍ ജലീലും ഭാര്യയും സ്കൂട്ടറില്‍ വരുമ്പോള്‍ മനോരമ ജംഗ്ഷനില്‍ വച്ച് അപകടം സംഭവിച്ചു. അവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പിന്നീട് അപകടം സംഭവിച്ച ആക്ടീവ സ്കൂട്ടര്‍ കാണാതായി.

police station helper caught for loot half lakh from accident couples
Author
First Published Nov 13, 2022, 10:17 AM IST

കൊച്ചി: വാഹനാപകടത്തില്‍പ്പെട്ട ദമ്പതികളുടെ അരലക്ഷം തട്ടിയെടുത്തയാള്‍ ഒടുവില്‍ പിടിയില്‍. വയനാട് സ്വദേശി രാജേഷാണ് എറണാകുളം പൊലീസിന്‍റെ പിടിയിലായത്. പൊലീസ് സ്റ്റേഷനില്‍ പിടിച്ചിട്ട വാഹനങ്ങള്‍ വൃത്തിയാക്കാന്‍ എന്ന പേരില്‍ ആലുവ സ്റ്റേഷനില്‍ ഇയാള്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 

കടവന്ത്രയില്‍ നടന്ന അപകടത്തെ തുടര്‍ന്നാണ് പ്രതിയെ പൊലീസ് പൊലീസ് സ്റ്റേഷനില്‍ നിന്നു തന്നെ പിടികൂടിയത്. പ്രതികള്‍ പൊലീസുകാരോ, പൊലീസുകാര്‍ സഹായിച്ചവരോ അല്ല. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇതാണ്.

കഴിഞ്ഞ ഒക്ടോബര്‍ 17ന് കൊച്ചി സ്വദേശികളായ അബ്ദുള്‍ ജലീലും ഭാര്യയും സ്കൂട്ടറില്‍ വരുമ്പോള്‍ മനോരമ ജംഗ്ഷനില്‍ വച്ച് അപകടം സംഭവിച്ചു. അവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പിന്നീട് അപകടം സംഭവിച്ച ആക്ടീവ സ്കൂട്ടര്‍ കാണാതായി.

ഇതോടെ പിന്നീട് അബ്ദുള്‍ ജലീലിന്‍റെ മകന്‍ എറണാകുളം കടവന്ത്ര സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസ് എടുക്കുകയും പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്കൂട്ടര്‍ കണ്ടെത്തി. അബ്ദുള്‍ ജലീലിന്‍റെ  ഫോണ്‍ അടക്കം അതില്‍ ഉണ്ടായിരുന്നെങ്കിലും അതിന്‍റെ ഡിക്കിയില്‍ സൂക്ഷിച്ച അരലക്ഷം രൂപ കാണാനില്ലായിരുന്നു.

സ്ഥലത്ത് ഉണ്ടായിരുന്ന ഒരാളാണ് സ്കൂട്ടര്‍ ആശുപത്രിയില്‍ എത്തിച്ചുതരാം എന്ന് പറഞ്ഞത് എന്ന് പരാതിക്കാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്. 

രാജേഷ് സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതും, വണ്ടിയുടെ ഡിക്കി തുറന്ന് എന്തോ എടുക്കുന്നതിന്‍റെ ദൃശ്യം ലഭിച്ചു. ഇത് വച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതേ രൂപത്തില്‍ ഒരാള്‍ ആലുവ സ്റ്റേഷനില്‍ വണ്ടികള്‍ ക്ലീന്‍ ചെയ്യാനും വരാറുണ്ടെന്ന വിവരം ലഭിച്ചു. ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

പ്രണയത്തിന് ശേഷം വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നത് വഞ്ചനയല്ലെന്ന് കർണാടക ഹൈക്കോടതി 

പുലര്‍ച്ചെ 5.30ന് മൂന്ന് മാസം പ്രായമായ മകള്‍ക്ക് മുലയൂട്ടാന്‍ എഴുന്നേറ്റ അമ്മ; ആ മെയില്‍ കണ്ട് ഞെട്ടി.!

Follow Us:
Download App:
  • android
  • ios