കൊല്ലം: കൊല്ലം തെക്കുംഭാഗത്ത് പൊലീസ് ട്രെയിനിയായ യുവാവിനെ കാണാതായി. ചവറ വടക്കുംഭാഗം കൃഷ്ണ ഭവനിൻ നവീൻ കൃഷ്ണനെയാണ് കാണാതായത്. തൃശ്ശൂർ പൊലീസ് ട്രയിനിംഗ് ക്യാപിൽ പരിശീലനത്തിലായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ തെക്കുംഭാഗം സ്റ്റേഷനിലായിരുന്നു നവീന് ഡ്യൂട്ടിയുണ്ടായിരുന്നത്. 

മൈക്രോഫിനാൻസ് തട്ടിപ്പിൽ പ്രതിയായ എസ്എൻഡിപി നേതാവ് യൂണിയൻ ഓഫീസിൽ മരിച്ച നിലയിൽ

ഇന്ന് പുലർച്ചെ കൈ ഞരമ്പ് മുറിച്ചും, കെട്ടിത്തൂങ്ങിയും ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടതിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്തു പോയ നവീനെ കായൽ തീരത്ത് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍  ഫയർഫോഴ്സും പൊലീസും കായലിൽ തിരച്ചിൽ തുടരുകയാണ്. 

മുൻ സിപിഎം നേതാക്കളുടെ പ്രളയഫണ്ട് തട്ടിപ്പിന് തെളിവ്, പണം പിന്‍വലിച്ചതിന്‍റെ റസീറ്റുകള്‍ പിടിച്ചെടുത്തു