ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. 

കുമരകം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന (Rape attempt) പരാതിയില്‍ പൂജാരിയെ (Priest) പൊലീസ് (Police) അറസ്റ്റ് ചെയ്തു. ചേര്‍ത്തല പട്ടണക്കാട് മേനാശേരി പുത്തന്‍തറ ഷിനീഷ്(33) ആണ് അറസ്റ്റിലായത്. ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 

ബൈക്കിലെത്തിയ മോഷ്ടാവ് യുവതിയുടെ അഞ്ചര പവന്‍ മാല പൊട്ടിച്ചെടുത്തു

ആര്യനാട്: ബൈക്കിലെത്തിയ മോഷ്ടാവ് യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചരപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞു. എലിയാവൂര്‍ കുണ്ടയത്തുകോണം കിഴക്കേക്കര പുത്തന്‍വീട്ടില്‍ ജി സൗമ്യയുടെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. കുളപ്പട എല്‍ പി സ്‌കൂളില്‍ നിന്ന് പിടിഎ യോഗം കഴിഞ്ഞ് മടങ്ങവെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. സൗമ്യയുടെ എതിര്‍ ദിശയില്‍ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മാല മോഷ്ടിച്ചതിന് ശേഷം തന്നെ തള്ളിയിട്ടെന്നും സൗമ്യ പറഞ്ഞു. രക്ഷിക്കാനായി നിലവിളിച്ചെങ്കിലും ആരും എത്തിയില്ലെന്നും സൗമ്യ പറഞ്ഞു. പിടിവലിയെ തുടര്‍ന്ന് കഴുത്തിന് വേദനയുള്ളതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കി. അന്വേഷണം ഊര്‍ജിതമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയും സമാന സംഭവമുണ്ടായിരുന്നു. ശോഭന എന്ന സ്ത്രീയുടെ രണ്ട് പവന്‍ മാലയാണ് സ്‌കൂട്ടറില്‍ എത്തിയ സംഘം മോഷ്ടിച്ചത്.