വിദ്യാ‍ർഥിനി വിവരം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്.

കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റിൽ. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറന്പിൽ രാജുവിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിദ്യാർത്ഥിയെ വീട്ടിൽ കൊണ്ടുവന്നാണ് രാജു പീഡിപ്പിച്ചത്. 

പീഡനത്തിന് ശേഷം വിദ്യാര്‍ത്ഥിനിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വിദ്യാ‍ർഥിനി വിവരം രക്ഷിതാക്കളെ അറിയിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പോക്സോ കേസ് ചുമത്തി രാജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Read More: നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി