മിഷിഗണ്‍: മാസ്ക് ധരിക്കാതെ കടയില്‍ സാധനം വാങ്ങാനെത്തിയത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കുടുംബം. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. കൊവിഡ് 19 രോഗബാധയില്‍ ഏറെ രൂക്ഷമായ അമേരിക്കയിലെ നഗരങ്ങളിലൊന്നാണ് ഇവിടം. സാധനങ്ങള്‍ വാങ്ങാനെത്തിയ ഭര്‍ത്താവും ഭാര്യയും മകനും അടങ്ങുന്ന കുടുംബമാണ് 43കാരനായ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയത്. 

മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവ്; പ്രതിഷേധവുമായി ജനം തെരുവില്‍; ഉത്തരവ് റദ്ദാക്കി

കടയിലെത്തിയ 45കാരിയോട് സര്‍ക്കാര്‍ നിര്‍ദേശമായ മാക്സ് ധരിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇവര്‍ സെക്യൂരിറ്റി ജീവനക്കാരനായ കാല്‍വിന്‍ മുനേര്‍ലിനോട് പൊട്ടിത്തെറിച്ചു. കുടുംബം കൂടി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ തലയിലും പുറത്തും ഇവര്‍ വെടി വയ്ക്കുകയായിരുന്നു. 45കാരിയായ ഷാര്‍മല്‍ ടീഗ് ആണ് വെടിയുതിര്‍ത്തത്. 

വിവാഹത്തിൽ 50ലധികം പേർ പങ്കെടുത്താൽ 10,000 രൂപ പിഴ; പകർച്ചവ്യാധി ഓർഡിനൻസുമായി രാജസ്ഥാൻ

ഇവരെയും ഭര്‍ത്താവിനേയും 23കാരനായ പുത്രനേയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പുറമേ കൊറോണ വൈറസ് വ്യാപനം തടയാനുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 45കാരി തോക്ക് ചൂണ്ടി ഭയപ്പെടുത്തിയെന്നും മകനാണ് ട്രിഗര്‍ വലിച്ചതെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എട്ട് മക്കളാണ് കൊല്ലപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരനുള്ളത്. 

'ലോക് ഡൗൺ ലംഘിച്ചിട്ടില്ല', മന്ത്രി കടകംപള്ളിക്ക് പൊലീസിന്‍റെ ക്ലീൻ ചിറ്റ്

ലോക്ക്ഡൗൺ നിർദേശം ലംഘിച്ചു, കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരനെതിരെ കേസെടുത്ത് പൊലീസ്